Saturday, 21 February 2015

kuchipudi

കുച്ചിപ്പുടി

കുച്ചിപ്പുടി
ഭാരതത്തിൽ പ്രചാരത്തിലുള്ളതും തനതായതുമായ നൃത്തരൂപമാണ്‌ കുച്ചിപ്പുഡി.ആന്ധ്രാപ്രദേശിലെ കുച്ചിപ്പുഡി ഗ്രാമത്തിലാണ്‌ ഇത് പിറവിയെടുത്തത്. യാമിനി കൃഷ്‌ണമുർത്തി,സ്വപ്നസുന്ദരിശോഭാനായിഡുരാജരാധാറെഡ്ഢി എന്നിവരാണ് പ്രശസ്തരായ ഭാരതീയ കുച്ചിപ്പുടി നർത്തകർ.
പേരിനു പിന്നിൽ
ആന്ധ്രാപ്രദേശിലെ കുച്ചിപ്പുഡി ഗ്രാമത്തിലാണ്‌ ഇത് പിറവിയെടുത്തത്. കുശീലവപുരി, കുചേലപുരം എന്ന പേരിലും കുച്ചിപ്പുടി ഗ്രാമം അറിയപ്പെട്ടിരുന്നു.








ചരിത്രം

തെലുങ്കാനയിലെ ക്ഷേത്രങ്ങളിൽ രണ്ടായിരം വർഷങ്ങൾക്ക് മുമ്പുതന്നെ പ്രാകൃതനാടകങ്ങൾ അവതരിപ്പിച്ചിരുന്നു. ക്ഷേത്രങ്ങൾക്കകത്ത് ദേവദാസികൾ നൃത്തം ചെയ്തപ്പോൾ, ക്ഷേത്രത്തിന് പുറത്ത് പുരുഷന്മാർ അവരുടേതായ നാട്യാമേളാനാടകങ്ങൾ അവതരിപ്പിച്ചു. ഇതിനെ ഭാഗവതമേളാനാടകങ്ങൾ എന്നു പറഞ്ഞിരുന്നു. മേളാനാടകങ്ങളുടെ പരിഷ്കരിച്ച നൃത്തരൂപം കുച്ചിപ്പുടി ഗ്രാമത്തിൽ പ്രചാരത്തിൽ വന്നു. പിൽക്കാലത്ത് ആ ഗ്രാമത്തിന്റെ പേരിൽതന്നെ ഈ നാട്യരൂപം അറിയപ്പെടുകയും ചെയ്തു. കുച്ചിപ്പുടി നൃത്തംകൊണ്ട് ഉപജീവനം കഴിക്കുന്ന നാനൂറില്പരം കുടുംബങ്ങൾ ഈ ഗ്രാമത്തിലുണ്ട്. വെമ്പട്ടി ചിന്നസത്യത്തെപ്പൊലുള്ള നാട്യാചാര്യന്മാരുടെ ശ്രമഫലമായി ഒരു നവോത്ഥാനംതന്നെ കുച്ചിപ്പുടി നൃത്തത്തിനുണ്ടായിട്ടുണ്ട്.
കുച്ചിപ്പുടിയുടെ ചരിത്രത്തിൽ രണ്ട് നാമധേയങ്ങൾ എന്നെന്നും ഓർമ്മിക്കപെടും. സംഗീതവും , നൃത്തവും, നാടകവും കൂടി യോജിപ്പിച്ച് കുച്ചിപ്പുടിയെ മനോഹരമായ ഒരു നാട്യകലയാക്കിയ സിദ്ധേന്ദ്രയോഗിയും, തഞ്ചാവൂർ സ്വദേശിയായിരുന്ന യോഗി തീർത്ഥാനന്ദയും ആണ് ആ രണ്ട് വ്യക്തികൾ. യതി സുപ്രസിദ്ധനായ ഒരു അഷ്ടപതിഗായകനായിരുന്നു.




അവതരണ ശൈലി

നാട്യശാസ്ത്രം തന്നെയാണ് കുച്ചിപ്പുടിക്ക് പ്രമാണഗ്രന്ഥം. ജതികൾ, അടവുകൾ എന്നിവയിൽ ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും തമ്മിൽ പ്രകടമായ ചില സാദൃശ്യങ്ങൾ ഉണ്ട്. ഭാഗവതത്തിലെ ശ്രീകൃഷ്ണകഥകളാണ് കുച്ചിപ്പുടി നൃത്തനാടകങ്ങളായി അവതരിപ്പിക്കുന്നത്. ഭരതനാട്യത്തിന്റെയും യക്ഷഗാനത്തിന്റെയും സ്വാധീനത ഈ നൃത്തനാടകങ്ങളിൽ കാണാവുന്നതാണ്. ഗിരിജാകല്യാണം, കീചകവധം, ഹരിശ്ചന്ദ്രചരിതം എന്നീ നൃത്തനാടകങ്ങൾ ആദ്യകാലങ്ങളിൽ കുച്ചിപ്പുടിരീതിയിൽ അവതരിപ്പിച്ചിരുന്നു.
കുച്ചിപ്പുടി നർത്തകർ തെലുങ്കും സംസ്കൃതവും പഠിച്ചിരിക്കണം. അതുപോലെ നാട്യശാസ്ത്രം, അഭിനയദർപ്പണം, രസമഞ്ജരി, താണ്ഡവലക്ഷണം എന്നീ ശാസ്ത്രഗ്രന്ഥങ്ങളും അഭ്യസിക്കണം. തരംഗം, പദം, മുക്തായി, ശബ്ദപല്ലവി, മണ്ഡൂകശബ്ദം എന്നിങ്ങനെ പല ഇനങ്ങളും നർത്തകർ പരിശീലിക്കുന്നു. കൃഷ്ണലീലാതരംഗിണി എന്ന ദീർഘമായ നൃത്തനാടകത്തിലെ ബാലഗോപാലതരംഗംമാത്രം കേരളത്തിൽ പെൺകുട്ടികൾ അവതരിപ്പിക്കാറുണ്ട്.
കുച്ചിപ്പുടി അന്നും ഇന്നും
ആദ്യകാലങ്ങളിൽ കുച്ചിപ്പുടി നൃത്തനാടകം തുറന്ന വേദികളിലാണ് അവതരിപ്പിച്ചിരുന്നത്. സൂത്രധാരൻ രംഗത്തെ നിയന്ത്രിച്ചിരുന്നു. കഥയുടെ രത്നച്ചുരുക്കം സൂത്രധാരൻ പ്രാരംഭത്തിൽ സദസ്യർക്ക് നൽകിയിരുന്നു. വേഷവിധാനങ്ങളോടെ ചുവടുവച്ച് നൃത്തം ചെയ്തിരുന്ന സൂത്രധാരൻ ഒരു ദണ്ഡുകൊണ്ട് രംഗക്രിയകൾ നിയന്ത്രിച്ചിരുന്നു. ഓരോ കഥാപാത്രവും പാത്രസ്വഭാവം വ്യക്തമാക്കുന്നു. പാട്ട് പാടി താളം ചവിട്ടിയാണ് രംഗപ്രവേശം ചെയ്തിരുന്നത്. ഹാസ്യപ്രകടനത്തിലൂടെ സദസ്യരെ രസിപ്പിച്ച വിദൂഷക വേഷങ്ങളുമുണ്ട്. സൂത്രധാരൻ കർണ്ണാടകസംഗീതജ്ഞനായിരിക്കണം. നട്ടുവാങ്കം പറയാനുള്ള കഴിവുണ്ടായിരിക്കുകയും വേണം. ഇപ്പോൾ സൂത്രധാരൻ സം‌വിധായകനായി വാദ്യക്കാർക്കൊപ്പം ഇരിക്കുന്നു. വയലിൻ, തംബുരു, ഹർമ്മോണിയം, ഫ്ളൂട്ട്, മൃദംഗം എന്നീ വാദ്യങ്ങൾ കുച്ചിപ്പുടിക്ക് ഉപയോഗിക്കുന്നു. സന്ദർഭാനുസരണമുള്ള രസോദീപനത്തിനു സഹായിക്കുന്നതാണ് രാഗതാളങ്ങൾ. വേഷവിധാനങ്ങൾ വളരെ ലളിതമാണ്. സത്യഭാമയുടെ വേഷം വർണ്ണശബളമാണ്. കുച്ചിപ്പുടിയുടെ രസം ശൃംഗാരമാണെങ്കിലും അതിൽനിന്ന് ലഭിക്കുന്ന അനുഭൂതി ഭക്തിയാണ്.
പ്രതിഭകൾ
കുച്ചിപ്പുടിയുടെ മുഖ്യശില്പിയായ വെമ്പട്ടിചിന്നസത്യം കുച്ചിപ്പുടിയുടെ പര്യായമായി തീർന്നിട്ടുണ്ട്. വൈജയന്തിമാല, ഹേമമാലിനി, മഞ്ജുഭാർഗ്ഗവി, ശോഭാനായിഡു, കലാമണ്ഡലം സരസ്വതി തുടങ്ങി പ്രശസ്തരായ ഒരു ശിഷ്യപരമ്പര അദ്ദേഹത്തിനുണ്ട്. വെങ്കിടേശ്വരനാട്യമണ്ഡലിയുടെ സ്ഥാപകനായ ചിന്ന വെങ്കിട്ടരാമയ്യ, അദ്ദേഹത്തിന്റെ ശിഷ്യരായ വേദാന്തം ലക്ഷ്മി നാരായണശാസ്ത്രി, കൊരഡ നരസിംഹറാവു, സി.ആർ.ആചാര്യ, ജഗന്നാഥശർമ്മ എന്നിവരെല്ലാം കുച്ചിപ്പുടിനൃത്തത്തിന്റെ വളർച്ചയെ സഹായിച്ചവരാണു.
അവലംബം
മടവൂർ ഭാസിയുടെ ലഘുഭരതം


Saturday, 10 January 2015

പഴംചൊല്ലുകള്‍

Thalla chavittiyal Pillayku kedilla!
തള്ള ചവിട്ടിയാല്‍ പിള്ളയ്ക്ക് കേടില്ല 
Thanikku thaanum, purakku thoonum.
തനിക്കു താനും പുരയ്ക്കു തൂണും 
Tharamundennu vachu pularuvolam kakkaruthu!
തരമുണ്ടെന്നു വച്ച് പുലരുവോളം കക്കരുത് 
Thediya valli kaalil chutti!
തേടിയ വള്ളി കാലില്‍ ചുറ്റി 
Thee illathe puka undavilla!
തീ ഇല്ലാതെ പുക ഉണ്ടാകില്ല 
Theekolli kondu thala choriyaruthu!
തീക്കൊള്ളികൊണ്ട് തല ചൊറിയരുത് 
Theeyil kuruthathu veyilathu vaadilla!
തീയില്‍ കുരുത്തത് വെയിലത്ത്‌ വാടില്ല 
Thelicha vazhiye poyillengil pokunna vazhiye thelikkuka!
തെളിച്ച വഴിയേ പോയില്ലെങ്കില്‍ പോകുന്ന വഴിയേ തെളിക്കുക 
Tholilirunnu Chevi Thinnuka!
തോളിലിരുന്നു ചെവി തിന്നുക 
Thumpiye kondu kalleduppikkaruthu!
തുമ്പിയെക്കൊണ്ട് കല്ല്‌ എടുപ്പിക്കരുത് 
Undaal Ksheenam thendikkum.
ഉണ്ടാല്‍ ക്ഷീണം തെണ്ടിക്കും 
Unniye kandaal ariyaam oorile panjam!
ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം 
Uppilla pandam kuppayil !
ഉപ്പില്ലാ പാണ്ടം കുപ്പയില്‍ 
Uppinolam varumo uppilittathu?
ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്‌ 
Uppu thinnavan vellam kudikkum!
ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കും 
Ural chennu maddlathodu parathi parayunnu!
ഉരല്‍ ചെന്ന് മദ്ധളത്തോട് പരാതി പറയുന്നു 
Vaadi Prati Aayi.
വാദി പ്രദി ആയി 
Vaakkum pazhamchakkum orupole!
വാക്കും പഴഞ്ഞ്ചാക്കും ഒരുപോലെ 
Vadi Koduthe Adi Madikkuka.
വടി കൊടുത്ത് അടി മേടിക്കുക 
Vaidyan kalpichathum roogi itchichedum paal.
വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും പാല്‍ 
Vaidyan Oothi Oothi Pilla Keninju Keniju.
വൈദ്യന്‍ ഊതി ഊതി, പിള്ള കെണിഞ്ഞു കെണിഞ്ഞ്
Vaidyante appan puzhuthey chavoo!
വൈദ്യന്‍റെ അപ്പന്‍ പുഴുത്തേ ചാകൂ!
Valeduthavan vaalal!
വാളെടുത്തവന്‍ വാളാലേ 
Vallabhanu pullum aayudham!
വല്ലഭനു പുല്ലും ആയുധം 
Vayil thonniyathu kothakku paattu!
വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് 
Veli thanne vilavu thinnunnu!
വേലി തന്നെ വിളവു തിന്നുന്നു 
Veliyil kidanna paambine eduthu tholil idaruthu!
വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തോളില്‍ ഇടരുത് 
Vellathil varacha vara pole!
വെള്ളത്തില്‍ വരച്ച വര പോലെ 
Velukkaan thechathu paandaayi!
വെളുക്കാന്‍ തേച്ചത് പാണ്ടായി 
Venamenkil chakka verilum kaykum!
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും 
Vidyadhanam sarva dhanal pradhanam!
വിദ്യാധനം സര്‍വധനാല്‍ പ്രധാനം 
Vinaasha kaale vipareetha budhi!
വിനാശകാലേ വിപരീതബുദ്ധി 
Vithinu kuthu undenkil ilaykku thula nishchayam!
വിത്തിനു കുത്ത് ഉണ്ടെങ്കില്‍ ഇലയ്ക്ക് തുള നിശ്ചയം 
Viththu gunam, paththu gunam.
വിത്തുഗുണം പത്തുഗുണം 
ചിങ്ങത്തിലെ മഴ ചിരിച്ചും കരഞ്ഞും.

ചിങ്ങമാസത്തിലെ മഴ ഇടവിട്ടിടവിട്ട് കുറച്ച്കുറച്ചായിട്ട് പെയ്യും. അതാണ് ഈ പഴഞ്ചൊല്ല്.

ചിങ്ങമാദ്യം മഴയില്ലെങ്കിൽ അച്ചിങ്ങം മഴയില്ല.

ചിങ്ങത്തിൽ ആദ്യം തന്നെ മഴ പെയ്തു തുടങ്ങിയില്ലെങ്കിൽ, ആ മാസം മുഴുവൻ മഴയില്ല എന്നാണോ ഇതിനർത്ഥം? ആയിരിക്കും.

ചിങ്ങമാസത്തിൽ തിരുവോണത്തിന്നാൾ പൂച്ചയ്ക്കു വയറുവേദന.

ഓണസദ്യയുടെ പങ്ക് പൂച്ചയ്ക്കും കിട്ടും. പക്ഷെ പൂച്ചയ്ക്ക് വയറുവേദനയായാൽ പിന്നെ എന്ത് കിട്ടിയിട്ടെന്ത്?


ചിങ്ങം ഞാറ്റിൽ ചിനിങ്ങിചീനി

കുറച്ചുകുറച്ചായിട്ടാണ് ചിങ്ങത്തിൽ മഴ പെയ്യുന്നത്.

കന്നി

കന്നിക്കാറു പൊന്നുരുക്കും.

കന്നിയിൽ ഭയങ്കര ചൂടാണ്. 

കന്നിമാസത്തിലെ വെയിൽ കള്ളനും കൊള്ളില്ല.

കള്ളന്മാർക്ക് ഒന്നിനും ധൈര്യക്കുറവുണ്ടാവില്ല. പക്ഷെ ആ കള്ളനും കന്നിമാസത്തിലെ കൊടും വെയിൽ താങ്ങാനാവില്ല. 

കന്നിവെയിൽ പാറപൊളിക്കും.

അത്രയും കടുത്ത വെയിലെന്നർത്ഥം.

തുലാം

തുലാപ്പത്ത് കഴിഞ്ഞാൽ പിലാപ്പൊത്തിലും പാർക്കാം.

മഴയൊക്കെ കുറയുമെന്നർത്ഥം. പിന്നെ എവിടെ വേണമെങ്കിലും ജീവിക്കാം. 

തുലാവർഷം കണ്ട് ഓടിയവനുമില്ല; കാലവർഷം കണ്ട് ഇരുന്നവനുമില്ല.

തുലാമാസത്തിൽ മഴക്കാറ് കണ്ടാലും കുറേക്കഴിഞ്ഞേ മഴ പൊഴിയൂ. കാലവർഷത്തിൽ പെട്ടെന്ന് മഴ വീഴും.

ധനു

ധനുപ്പത്തു കഴിഞ്ഞാൽ കൊത്താൻ തുടങ്ങാം.

കൃഷി തുടങ്ങാം എന്നർത്ഥം.

മകരം

മകരത്തിൽ മഴ പെയ്താൽ മരുന്നുകൂടി ഇല്ല.

മകരത്തിൽ മഴ പെയ്യാത്തതുകൊണ്ടാവും ഇങ്ങനെ ചൊല്ല്. പെയ്താൽ വിഷമം ആവും. 

മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും.

മഞ്ഞുണ്ടാവേണ്ട കാലത്ത് മഴ പെയ്താൽ കഷ്ടം ആവും.

മകരമഞ്ഞിനു മരം കോച്ചും.

കൊടും തണുപ്പായിരിക്കും. 

കുംഭം 

കുംഭത്തിൽ നട്ടാൽ കുടത്തോളം; മീനത്തിലായാൽ മീൻ‌കണ്ണിനോളം.

ചേന കുംഭത്തിൽ നട്ടുണ്ടാക്കിയാൽ വലുതാവുമെന്നായിരിക്കും അർത്ഥം.

കുഭത്തിൽ മഴപെയ്താൽ കുപ്പയിലും നെല്ല്.

കൃഷി നന്നാവും എന്നാണോ

മീനം 

മീനമാസത്തിൽ മഴ പെയ്താൽ മീനും എരയില്ല.

മീനമാസത്തിലെ ഇടി മീൻ‌കണ്ണിലും വെട്ടും.

ഇടിവെട്ടിയാൽ ചെറിയതിനെക്കൂടെ ബാധിക്കും എന്നായിരിക്കും.


മേടം 

മേടം പത്തിനുമുമ്പെ പൊടിവിത കഴിയണം.

മേടം തെറ്റിയാൽ മോടോൻ തെറ്റി.

ഇടവം 

ഇടവപ്പാതി കഴിഞ്ഞാൽ ഇടവഴീലും വെള്ളം.

നല്ല മഴക്കാലം.

ഇടവം കഴിഞ്ഞു തുലാത്തോളം കുടകൂടാതെ നടന്നീടിൽ പോത്തുപോലെ നനഞ്ഞീടാം.

നല്ല മഴക്കാലത്ത് നടക്കുന്ന കാര്യം.

മിഥുനം

മിഥുനം തീർന്നാൽ വിഷമം തീർന്നു.

നല്ല മഴക്കാലം ആയതുകൊണ്ടാവുമോ ഈ ചൊല്ല്

കർക്കിടകം 

കർക്കടകത്തിൽ ഇടിവെട്ടിയാൽ കരിങ്കല്ലിനു ദോഷം.

ഇടിയുടെ ശക്തിയെ കാണിക്കാൻ ആവും ഈ പഴഞ്ചൊല്ല്.

കർക്കടകത്തിൽ വാവു കഴിഞ്ഞ ഞായറാഴ്ച നിറയ്ക്കാനും അമ്മാവന്റെ മോളെ കല്യാണം കഴിക്കാനും ആരോടും ചോദിക്കേണ്ട.

കർക്കിടകമാസത്തിൽ നിറനടത്തും. അതുപോലെ മുറപ്പെണ്ണിനെ കല്യാണം കഴിക്കാനും ആരോടും ചോദിക്കേണ്ട.

കർക്കടം കഴിഞ്ഞാൽ ദുർഘടം തീർന്നു.

കർക്കടകമാസത്തിനെ അല്ലേ പഞ്ഞമാസം ആയി കണക്കാക്കുന്നത്

കർക്കടകത്തിൽ ചേന കട്ടിട്ടും കൂട്ടണം.

അത്രയ്ക്കും സ്വാദാണെന്നർത്ഥം. ഗുണമുണ്ടെന്നുമാവാം